പുനലൂര്‍ തൂക്കുപാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി: ആളെ തിരിച്ചറിഞ്ഞിട്ടില്ല,

കൊല്ലം: കല്ലടയാറ്റിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് പുനലൂർ തൂക്കുപാലത്തില്‍ നിന്ന് ഇവർ ആളുകള്‍ നോക്കി നില്‍ക്കെ പുഴയിലേക്ക് ചാടിയത്.

ഫയർഫോഴ്സും പൊലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയത്.

ഈ ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ളവരുടെ മൊബൈല്‍ ഫോണില്‍ പതിഞ്ഞിരുന്നു. ചുറ്റിലുമുള്ളവർ പേടിച്ചു പിൻമാറിയെങ്കിലും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

അതിന് ശേഷമാണ് പൊലീസും ഫയർഫോഴ്സും എത്തി തെരച്ചില്‍ നടത്തിയത്. നീരൊഴുക്ക് കൂടുതലും ആഴമേറിയ ഭാഗവുമായത് കൊണ്ട് തെരച്ചില്‍ ദുർഘടമായിരുന്നു. അതേസമയം, യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് യുവതിയുടെ ചിത്രം പ്രചരിപ്പിച്ച്‌ അന്വേഷണം നടത്തിവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !