മീൻ കറിയിൽ അമിത അളവിൽ ഗുളിക കലർത്തി: വയോധികന് ദാരുണാന്ത്യം, ഭാര്യയും അമ്മയും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ,

കൊട്ടാരക്കര: മാനസികാസ്വസ്ഥതയുള്ള വയോധികൻ മീൻകറിയില്‍ അമിത അളവില്‍ ഗുളിക കലർത്തി കഴിച്ചതിനെ തുടർന്ന് മരിച്ചു. കറി കൂട്ടിയ ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കെ.എസ്. നഗറില്‍ ബി144 അഭിരാം ഭവനില്‍ രാമചന്ദ്രൻ (62) ആണ് മരിച്ചത്. ഭാര്യ ഗിരിജാകുമാരി (52), ഇവരുടെ മാതാവ് കമലമ്മ (72) എന്നിവർ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കമലമ്മയുടെ നില ഗുരുതരമാണ്. ഇന്നലെയായിരുന്നു സംഭവം. 

പൊലീസ് പറയുന്നതിങ്ങനെ: രാമചന്ദ്രൻ മാനസിക രോഗത്തിന് കഴിച്ചുകൊണ്ടിരുന്ന ഗുളിക  മീൻ കറിയില്‍ കലർത്തി. ഇതറിയാതെ ഗിരിജാകുമാരിയും അമ്മ കമലമ്മയും ചോറിനൊപ്പം കൂട്ടിക്കഴിച്ചു. മീൻകറിയില്‍ കയ്പ്പുണ്ടെന്ന് ആഹാരം കഴിച്ച രണ്ട് പേരും പറഞ്ഞിരുന്നു.

 അല്‍പസമയത്തിന് ശേഷം ഗിരിജ തറയിലും കമലമ്മ കട്ടിലിലും ബോധമില്ലാതെ കിടന്നു. ഈ സമയം ഗിരിജയുടെ മകൻ അഭിരാം ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തി. മുറിക്കുകള്ളില്‍ പ്രവേശിച്ചപ്പോള്‍ അമ്മയും അമ്മൂമ്മയും ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. 

ഇടക്ക് ഗിരിജക്ക് ചെറുതായി ബോധം വന്നപ്പോള്‍ മീൻ കറിയില്‍ ഗുളിക കലർത്തിയതായി മകനോട് സംശയം പറഞ്ഞു. സാധാരണ ഉറങ്ങുന്നതുപോലെ രാമചന്ദ്രൻ കട്ടിലില്‍ കിടക്കുകയായിരുന്നു. ഇയാള്‍ അമിത അളവില്‍ ഗുളിക കഴിച്ചകാര്യം ആരും അറിയാതെ പോയി. 

ഉടൻ തന്നെ അഭിരാം നാട്ടുകാരെ വിളിച്ചുവരുത്തി. ഗിരിജകുമാരിയെയും കമലമ്മയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗിരിജക്ക് ഇടക്ക് ബോധം വരികയും പോവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കമലമ്മക്ക് ഇതുവരെ ബോധം വന്നിട്ടില്ല. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. രാമചന്ദ്രന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയില്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !