കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവർത്തകൻ ആയിരുന്ന അന്തരിച്ച ഗിരീഷ് ബാബുവാണ് ഹർജിക്കാരൻ.
മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി നേരത്തെ തള്ളിയിരുന്നു. വിഷയത്തിൽ പൊതു താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് വിജിലൻസ് കോടതി ഹർജി തള്ളിയത്.ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വീണാ വിജയന്‍റെ സ്ഥാപനത്തിനു കരിമണൽ കമ്പനിയായ സിഎംആർഎൽ പണം നൽകിയത് മുഖ്യമന്ത്രിയുടെ മകളായതു കൊണ്ടാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ ഇതു വരുമെന്നുമാണ് ഹർജിയിലെ വാദം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.