പിറവം: അന്യസംസ്ഥാന തൊഴിലാളിക്ക് താമസിക്കാന്‍ പട്ടിക്കൂട് 500 രൂപയ്ക്ക് വാടകയ്ക്ക് നല്കി വീട്ടുടമ . എറണാകുളം ജില്ലയിലെ പിറവത്ത് നിന്നാണ് കേരളത്തെ ലജ്ജിപ്പിക്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്.
മൂന്ന് മാസമാസമായി പട്ടിക്കൂടിലാണ് ഇതരസംസ്ഥാന തൊഴിലാളിയായ ശ്യംസുന്ദറിന്റെ താമസം. അതും 500 രൂപ വാടക നല്കി. പ്രദേശത്തെ പ്രമാണിയുടെ പഴയ ഇരുനില വീടിനോട് ചേര്‍ന്നാണ് കോണ്‍ക്രീറ്റ് കൂട് സ്ഥിതി ചെയ്യുന്നത്. വീട്ടിലും ഇതരസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.നാല് വര്‍ഷമായി ശ്യാംസുന്ദര്‍ കേരളത്തില്‍ എത്തിയിട്ട്. വീട്ടില്‍ താമസിക്കാനുള്ള വാടക കാശ് ഇല്ലാതായതോടെ ആണ് പട്ടിക്കൂടില്‍ എത്തിയത്. പാചകവും കിടപ്പും ഇരിപ്പും എല്ലാം ഇതില്‍ തന്നെ. പട്ടിക്ക് പുറംലോകം കാണാന്‍ നാലു ചുറ്റം ഗ്രില്‍ ഉണ്ടായിരുന്നു. അത് കാര്‍ബോര്‍ഡ് കൊണ്ട് മറച്ചിട്ടുണ്ട്.
പട്ടിക്കൂട് മനുഷ്യന് 500 രൂപ വാടകയ്ക്ക് നല്കിയ സ്ഥലം ഉടമയുടെ ബംഗ്ലാവിന് സമാനമായ വീടും ഇതിന് അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ശ്യാം സുന്ദര്‍ സമ്മതിച്ചിട്ടാണ് പട്ടിക്കൂട് വാടകയ്ക്ക് നല്‍കിയതെന്ന് വീട്ടുടമ പ്രതികരിച്ചു. സംഭവം പുറത്ത് വന്നതിന് പിന്നാലെ പൊലീസും നഗരസഭയും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.