ആലുവ: ട്രെയിനില്‍നിന്ന് റെയില്‍പാളത്തിലേക്കു വീണ കോളജ് വിദ്യാർഥി എതിരേ വന്ന ട്രെയിനിടിച്ച് മരിച്ചു. മലപ്പുറം കാളികാവ് അഞ്ചല്‍ ചാവടി വെന്തോടാൻപടി സ്വദേശി കൊട്ടിയാടൻ എം.കെ.അവിൻ രാജ് (19) ആണ് മരിച്ചത്.
ആലുവ നഗരാതിർത്തിയിലെ മുട്ടം മെട്രോ യാർഡിന് സമീപത്തെ റെയില്‍വേ പാളത്തില്‍ എതിരേ വന്ന മറ്റൊരു ട്രെയിനിന്റെ മുന്നിലേക്കാണ് അവിൻ രാജ് വീണത്.കോട്ടയം ബസേലിയസ് കോളജിലെ ഡിഗ്രി വിദ്യാർഥിയായിരുന്നു. ഇന്നലെ വീട്ടില്‍നിന്ന് കോളജിലേക്ക് പോകുംവഴിയായിരുന്നു അപകടം. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.