കോതമഗലം :മുല്ലെപെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് SDPI മുല്ലപെരിയാർ സമരസമിതിയുടെ നേതൃത്വത്തിൽ "മുല്ലപ്പെരിയാർ റെഡ് അലേർട്ട് " ജാഗ്രതാ സംഗമം സംഘടിപ്പിച്ചു.
മുല്ലപെരിയാർ സമരസമിതി ചെയർമാൻ അലോഷ്യസ് കൊള്ളന്നൂർ അദ്ധ്യക്ഷത വഹിച്ചു SDPI സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്‌തു.ഡാം വിഷയത്തിൽ ഇടത് വലത് രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ വഞ്ചിക്കുന്നതായി ഉൽഘാടകൻ കൃഷ്ണൻ എരഞ്ഞിക്കൽ പറഞ്ഞു.
കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.മുല്ലപ്പെരിയാർ സമരസമിതി ജനറൽ കൺവീനർ
അജ്മൽ കെ മുജീബ് ,എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസൽ, മുല്ലപ്പെരിയാർ സമരസമിതി കൺവീനർ
കെ എ മുഹമ്മദ് ഷമീർ , ജില്ലാ സെക്രട്ടറി ബാബു മാത്യു ,ജില്ലാ കമ്മറ്റി അംഗം ടി എം മൂസ, മണ്ഡലം പ്രസിഡൻ്റ് റഷീദ് എരമല്ലൂർ ,
മണ്ഡലം സെക്രട്ടറി നാസറുദ്ദീൻ കുരുവിനാപാറ,മുല്ലപ്പെരിയാർ സമരസമിതി അംഗങ്ങളായ നിയാസ് മക്കാർ, ഷാജി കുട്ടമ്പുഴ, അബുലൈസ് മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.