നല്ലസോപ്പാറ ബോയ്സർ മേഖല സുഗതാഞ്ജലി കാവ്യാലാപന മത്സരം 20024

നല്ലസോപ്പാറ ബോയ്സർ മേഖല സുഗതാഞ്ജലി കാവ്യാലാപന മത്സരം 20024

തരാപ്പൂർ:മേഖലയുടെ സുഗതാഞ്ജലി കാവ്യാലാപന മത്സരം താരാപ്പൂർ മലയാളി സമാജം പഠനകേന്ദ്രത്തിൽ 21/07/2024 ഞായറാഴ്ച  നടന്നു.

മേഖല കോർഡിനേറ്റർ മോഹൻ കുമാർ കെ എസ്, മേഖല പ്രസിഡണ്ട് സജികുമാർ, സെക്രട്ടറി സുദീപ് നായർ, താരാപ്പൂർ മലയാളി സമാജം പ്രസിഡൻറ് ശിവദാസമേനോൻ, കൈരളി സമാജം പാൽഘർ കൺവീനർ ദീപ ബിബീഷ് നായർ എന്നിവർ സന്നിഹിതരായിരുന്നു. 

ശ്രീ. രാജീവൻ മാഷ് ശ്രീമതി. ബീന മേനോൻ എന്നിവർ വിധികർത്താക്കളായി  മത്സരം വിലയിരുത്തി  . കാവ്യാലാപന മത്സരശേഷം മലയാളം  മിഷൻ പ്രവർത്തകർ കവിതകൾ ചൊല്ലിയും  ഉണർത്തു പാട്ടുകൾ പാടിയും  സദസ്സിലുണ്ടായിരുന്നവർക്ക് ഒരു  വേറിട്ട അനുഭവം നല്കി . പങ്കെടുത്ത എല്ലാ പഠിതാക്കൾക്കും പ്രവീണ ടീച്ചറുടെ സ്നേഹ സമ്മാനം സമ്മാനിക്കുകയുണ്ടായി .

തുടർന്ന്  താരാപ്പൂർ മലയാളി സമാജം പഠന കേന്ദ്രം തയ്യാറാക്കിയ താരാപ്പൂർ സ്പന്ദനം എന്ന  കൈയെഴുത്ത്  പുസ്തകം ശ്രീനിവാസൻ മാഷിന്റെ പക്കൽ നിന്നും സമാജം പ്രസിഡൻറ് ശിവദാസമേനോൻ ഏറ്റെടുത്ത് പ്രകാശനം ചെയ്തു . സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ നല്ലസോപ്പാറ ബോയ്സർ മേഖലയിൽ നിന്നും സമ്മാനാർഹരായവർ.

സബ് ജൂനിയർ വിഭാഗത്തിൽ 

1. വൈശാഖി സനൂപ് ഒന്നാം സ്ഥാനം കണിക്കൊന്ന പഠിതാവ് 

2. ആദിത്യൻ രാജീവ് രണ്ടാം സ്ഥാനം കണിക്കൊന്ന പഠിതാവ് 

3. അൻവിക രാജേഷ് മൂന്നാം സ്ഥാനം കണിക്കൊന്ന പഠിതാവ് 

ജൂനിയർ വിഭാഗം

1. ദേവിക എസ് നായർ നീലക്കുറിഞ്ഞി പഠിതാവ്

2. അനഘ അച്യുതൻ കുട്ടി കണിക്കൊന്ന പഠിതാവ് 

3. ആദിത്യ ജയരാജ് കണിക്കൊന്ന പഠിതാവ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network