കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ കാരണം ക്രിസ്ത്യൻ വോട്ടുകളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തൃശൂരിൽ നടന്നത് സാംപിൾ വെടിക്കെട്ട് മാത്രമാണ്. ക്രിസ്ത്യൻ സമുദായം വലിയ ഭീഷണിയാണ് നേരിടുന്നത്. അവരെ സംരക്ഷിക്കാൻ ആരുമില്ലെന്ന തോന്നലിലാണ് ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തത്.താൻ മുസ്‌ലിം വിരോധിയോ വർഗീയവാദിയോ അല്ലെന്നും, അങ്ങനെ വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.പിണറായി വിജയൻ നിലവിൽ ശൈലി മാറ്റേണ്ട ആവശ്യമില്ല. എൽഡിഎഫ് തന്നെ മൂന്നാമതും കേരളത്തിൽ അധികാരത്തിലെത്തും.
ഒരു പാർട്ടിയോടും എനിക്ക് വിരോധമില്ല, ഒരു പാർട്ടിയോടും വിധേയത്വവുമില്ല. പച്ചയും ചുവപ്പും അല്ല, മഞ്ഞ പുതപ്പിക്കാനാണ് എന്റെ ശ്രമം. കേരളത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫിന്റെ ഐശ്വര്യം എൻഡിഎ മുന്നണിയാണ്.
ത്രികോണ മത്സരത്തിന്റെ ഗുണം ലഭിക്കുന്നത് എപ്പോഴും എൽഡിഎഫിനാണ്. ഇരിങ്ങാലക്കുടയിലും ചെങ്ങന്നൂരും വർക്കലയിലും എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് കൂടിയപ്പോൾ എൽഡിഎഫിനാണ് ഗുണം ലഭിച്ചത്.
കേരളത്തിലെ 9 രാജ്യസഭാ എംപിമാരിൽ ഒരാൾ പോലും പിന്നാക്ക വിഭാഗത്തിൽ നിന്നില്ല. 7 പേർ ന്യൂനപക്ഷ വിഭാക്കാരും 2 പേർ ഭൂരിപക്ഷ വിഭാഗക്കാരുമാണ്. കാലാകാലങ്ങളായി ഇടതു – വലതു മുന്നണികൾ അവഗണിക്കുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെ വളർത്തിയ ഈഴവ വിഭാഗത്തെ തഴയുകയാണെന്നും വാർത്താ സമ്മേളനത്തിൽ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.