ഐഎന്‍ടിയുസി നേതാവ് രാമഭദ്രൻ വധകേസിലെ 18 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് സിബിഐ കോടതി.

തിരുവനന്തപുരം: ഐഎന്‍ടിയുസി നേതാവായിരുന്ന രാമഭദ്രൻ വധകേസിലെ 18 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് സിബിഐ കോടതി.

2010 ഏപ്രിൽ 10 നാണ് വീട്ടിനുള്ളിൽ കയറി രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. പ്രതികളെല്ലാം സി പി എം പ്രവർത്തകരാണ്.

ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് പിന്നിൽ.

മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെയാണ് വെട്ടികൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പോലിസും, പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. 

രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.  4 പേരെ വെറുതെ വിട്ടു. കൊലപാതകം , ഗൂഡാലോചന , ആയുധം കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്.  വെറുതെ വിട്ട പ്രതികളില്‍ ജയമോഹൻ സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. 

തിരുവനന്തപുരം സിബി ഐ കോടതി ഈ മാസം 30 ന് ശിക്ഷ വിധിക്കും.19 പ്രതികളുണ്ടായിരുന്ന കേസിൽ ഒരു പ്രതി മരിച്ചിരുന്നു.

19 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ ഒരു പ്രതി മരിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കളിയാവർക്കർ പുറമേ ഗൂഡാലോചനക്കും, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !