നൈജീരിയയിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ അപകടം..22 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായും രക്ഷാ പ്രവർത്തനം നടക്കുന്നതായും റിപ്പോർട്ട്

ആഫ്രിക്ക :നൈജീരിയയിലെ സെൻട്രൽ പീഠഭൂമി സംസ്ഥാനത്ത് സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 കുട്ടികൾ മരിക്കുകയും 132 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.

സംസ്ഥാന തലസ്ഥാനമായ ജോസിൽ വെള്ളിയാഴ്ച രാവിലെ വിദ്യാർത്ഥികൾ ക്ലാസിലിരിക്കെയാണ് സെൻ്റ് അക്കാദമി എന്ന വിദ്യാഭ്യാസ സ്ഥാപനം തകർന്നു വീണത് നിരവധി കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കുടുങ്ങിയതായും രക്ഷ പ്രവർത്തനം ദ്രുത ഗതിയിൽ നടത്തിയതായും അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയാണ് കെട്ടിടം തകർന്നു വീഴാൻ കാരണമെന്നും സ്കൂൾ അധികൃതർ പറയുന്നു. 

സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ ഉണ്ടെന്നും ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ പുറത്തു വീട്ടിട്ടില്ലെന്നും ദുർബലവും കാലപ്പഴക്കം ചെന്നതുമായ കെട്ടിടങ്ങൾ ഇപ്പോഴും പലഭാഗത്തും ഉണ്ടെന്നും എന്നാൽ സർക്കാർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലന്നും ജനങ്ങൾ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !