വയനാട്:പുലർച്ചെ വയനാട് ചൂരമലയിലും മുണ്ടക്കൈയിലും ഉണ്ടായ രണ്ട് വൻ ഉരുൾ പൊട്ടലിന്റെ നടുക്കം മാറാതെ കേരളം. മരണപെട്ടവർ എത്രയെന്നൊ പരിക്കേറ്റവർ എത്രയെന്നൊ ഇതുവരെയും സർക്കാർ സംവിധാനങ്ങൾക്ക് കൃത്യമായി വിലയിരുത്താൻ സാധിച്ചിട്ടില്ല.
ദുരന്ത മുഖത്ത് രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ നടപടികൾക്കും സംസ്ഥാന സർക്കാരും കേന്ദ്ര സേനയും മുൻകൈ എടുക്കുന്നുണ്ടെങ്കിലും ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട വേദനയിൽ വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സയിലാണ് നൂറു കണക്കിന് ജനങ്ങൾ.പോത്തുകല്ല് മേഖലയിൽ ആദ്യം ഒഴുകിഎത്തിയ പെൺകുഞ്ഞിന്റെ മൃതദ്ദേഹം കണ്ട് ഞെട്ടിയ പ്രാദേശ വാസികളുടെ നടുക്കം മാറും മുൻപ് കണ്ടത് പല സ്ഥലങ്ങളിലും കനത്ത മലവെള്ളപാച്ചിലിനൊപ്പം വന്ന് ചേർന്ന നിരവധി മൃതദേഹവും മൃതദേഹ ആവശിഷ്ങ്ങളുമാണ്. പുഴ ഗതി മാറി ഒഴുകിയും സ്ഥലത്തിന്റെ ഘടനയിൽ വന്ന മാറ്റത്തിൽ ഒന്നും മനസിലാകാതെ ഇപ്പോഴും നിൽക്കുകയാണ് സമീപ പ്രാദേശങ്ങളിലെ ജനങ്ങൾ.
അറുപതിൽ അധികം പേരുടെ മൃതദേഹം ഇതിനോടകം കണ്ടെത്തികഴിഞ്ഞു. ഒലിച്ചു പോയ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കണക്ക് ഒന്നും വ്യക്തമല്ല. മൃഗങ്ങളും മരണപെട്ട അന്യസംസ്ഥാന തൊഴിലാളികളുടെയും വിവരങ്ങൾ ഇപ്പോഴും ഒരു പിടിയുമില്ല.
200 അംഗ കേന്ദ്ര സേനയും ഹെലികോപ്റ്ററും മറ്റ് സന്നദ്ധ സംഘടനകളും ധൗത്യ മേഖലയിൽ ഉണ്ട്.പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം.
ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി. സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണര്‍ന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പേ പലരും മണ്ണിനടിയിലായി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനമോട്ടാകെ ജാഗ്രതാ നിർദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട് കേരളത്തെ പിടിച്ചുലച്ച പ്രളയങ്ങൾ നടന്നതും ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ ആണെന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.