അയർലണ്ട്: വെക്സ്ഫോർഡ് കൗണ്ടിയിൽ വിശുദ്ധകുറിയാക്കോസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ സെ. കുര്യാക്കോസ് യാക്കോബായ സുറിയാനി ചാപ്പലിൽ ജൂലൈ 27 ന് ശനിയാഴ്ച്ച വിശുദ്ധകുറിയാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഭക്ത്യാദരപൂർവ്വം ആചരിച്ചു.
വെക്സ്ഫോർഡിലുള്ള ക്ലൊണാർഡ് പള്ളിയിൽ രാവിലെ വിശുദ്ധ കുർബ്ബാനയും വിശുദ്ധ കുര്യാക്കോസ് സഹദായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും വർണ്ണശബളമായ പ്രദിക്ഷണവും നടത്തുകയുണ്ടായി.തുടർന്ന് ഭക്തജനങ്ങൾക്കായി പെരുന്നാൾ നേർച്ചയായി നെയ്യപ്പം വിതരണവും ബാൺ ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സ്നേഹവിരുന്നും നടത്തുകയുണ്ടായി. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവകവികാരിമാരായ ജോബിമോൻ സ്കറിയാ അച്ചനും, ബിബിൻ ബാബു അച്ചനും കാർമ്മികത്വം വഹിച്ചു.
വെക്സ്ഫോർഡ് കൗണ്ടിയിലെ മലയാളി സമൂഹത്തിൽ ആദ്യമായി നടത്തിയ പെരുന്നാൾ എന്ന നിലയിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് അഭിമാന മുഹൂർത്തമായിരുന്നു ഈ പെരുന്നാൾ. ഇടവകവികാരിമാരുടെ ആശീർവാദത്തോടെ ഈ വർഷത്തേ പെരുന്നാൾ സമാപിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.