ഐറിഷ് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ വ്യാജ സൈറ്റ് പോലും നിർമ്മിച്ച് അയർലണ്ടിലേക്ക് വിസ തട്ടിപ്പ്.. ലക്ഷങ്ങൾ നഷ്ടപ്പെട്ട് കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനും

കോട്ടയം : അയർലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുക്കുന്ന വ്യാജ റിക്രൂട്ട് മെന്റ് ഏജൻസികൾ സംസ്ഥാനത്ത് തഴച്ച് വളരുന്നു എന്ന് മുൻപ് പല തവണ ഡെയ്‌ലി മലയാളി ന്യൂസ്‌ മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തിൽ മാറ്റമില്ലാതെ തുടരുന്നു.


യുകെയിലെയും അയർലണ്ടിലേയും സുരക്ഷിതമായ ജീവിതവും ഭാവിയും സ്വപ്നം കണ്ടാണ് പലരും വീണ്ടും വ്യാജ റിക്രൂട്ട് ഏജൻസികളുടെ കെണിയിൽ വീഴുന്നത് എന്ന് വ്യക്തമാണ്.

തട്ടിപ്പിനിരയായ നിരവധിപേരുടെ പരാതികൾ ഡെയിലി മലയാളി ന്യൂസിന് മുൻപ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ.

വിസ വാഗ്ദാനം ചെയ്ത് ആറുകോടിയോളം രൂപ തട്ടിയെടുത്ത കുറ്റവാളിയെ നിയമത്തിന്റെന്റെയും പൊതു സമൂഹത്തിന്റെയും മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞത് ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ ഡെയ്ലി മലയാളിക്ക് അഭിമാനമുള്ള കാര്യമാണ്.


Original ✔️  

ഇപ്പോഴിതാ ഐറിഷ് ഗവണ്മെന്റിന്റെ വ്യാജ വെബ്സൈറ്റ് വരെ നിർമ്മിച്ച് ഉന്നത ഉദ്യോഗസ്ഥരെ പോലും ഇരകളാക്കി മാറ്റി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന തൃശൂരും കാലടിയും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യാജ റിക്രൂട്ട് മെന്റ് ഏജൻസികളുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്.

കാലടി മട്ടൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന Study Abroad എന്ന റിക്രൂട്ട് മെന്റ് സ്ഥാപനം വഴി പതിനഞ്ചോ ഇരുപതോ ദിവസം കൊണ്ട് അയർലണ്ടിൽ എത്തിക്കുമെന്ന വ്യാജ വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പുറത്ത് വരുന്ന വിവരം പ്രധാന ഏജന്റ് "മേഡം" ആളുകളിൽ നിന്ന് നേരിട്ട് ലക്ഷങ്ങൾ കൈപറ്റി നടത്തുന്ന തട്ടിപ്പിന് പിന്നിൽ വൻ സംഘം തന്നെയുള്ളതായി സംശയിക്കുന്നു. 

പണം നഷ്ടപ്പെട്ടവർ പരാതി നൽകാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ, സമാന തട്ടിപ്പ് തൃശൂർ ടൗൺ കേന്ദ്രീകരിച്ചും നടക്കുകയാണ്. കേന്ദ്ര സർക്കാരിലെ ഉന്നത ജോലി രാജിവെച്ച് അയർലണ്ടിലേക്ക് പോകാൻ 4 ലക്ഷം രൂപ തൃശൂരിലെ Benefitz International എന്ന വ്യാജ റിക്രൂട്ട് മെന്റ് ഏജസിയെ ഏൽപ്പിച്ച ഉദ്യോഗസ്ഥൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായപ്പോൾ പണം തിരികെ ലഭിക്കാൻ നിയമ നടപടി സ്വീകരിച്ചതയാണ് ഡെയ്‌ലി മലയാളി ന്യൂസിനോട്‌ വെളിപ്പെടുത്തിയത്. 

ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക് ഈ വിസ സംവിധാനം നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ തൃശൂരിലെ Benefitz International എന്ന സ്ഥാപനം എങ്ങിനെയാണ് തൊഴിൽ അന്വേഷകരെ അയർലണ്ടിൽ എതിർക്കുന്നത്..? 

ഞങ്ങളുടെ അന്വേഷണത്തിൽ തായ്‌ലണ്ടിൽ എത്തിച്ച് അവിടെ നിന്നും അയർലണ്ടിലേക്ക് കടത്തും എന്നതാണ് ഏജൻസിയുടെ ഉറപ്പ്.. " എന്നാൽ അയർലണ്ട് സർക്കാരിന്റെ ഐറിഷ് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് സൈറ്റ് വ്യാജ മായി നിർമ്മിച്ച് അയർലണ്ടിലേക്ക് വിസ എന്ന പേരിൽ നടക്കുന്ന കോടികൾ മറിയുന്ന തട്ടിപ്പ് ഒരു പക്ഷെ മനുഷ്യക്കടത്തു പോലും ആകാം..

വിസ വാഗ്ദാനത്തിൽ നിങ്ങൾ വഞ്ചിതരായിട്ടുണ്ടെങ്കിൽ Click to Contact 🔊 8921123196

www.dailymalayaly.com 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !