കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ.
കടുത്തുരുത്തി റീജിയണൽ സർവീസ് സഹകരണ ബാങ്കിൽ നിന്ന് മുക്കുപണ്ടം പണയം വെച്ച് 248000 രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ വൈക്കം വെള്ളൂർ സ്വദേശി ഒലിക്കര വീട്ടിൽ മനോജ് ആണ് വെള്ളൂർ പോലീസിന്റെ പിടിയിലായത്.ഏതാനും നാളുകൾക്കു മുൻപ് ഇയാൾ ബാങ്കിൽ പണയം വെച്ച ഉരുപ്പടികൾ പരിശോധിക്കുന്നതിനിടയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിവരം വെള്ളൂർ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾക്ക് ശേഷം മനോജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഏതാനും നാളുകൾക്കു മുൻപ് വെള്ളൂർ ഇറുമ്പയം സ്വദേശി നൽകിയ സ്വർണ്ണമാണ് പണം വെച്ചതെന്ന് മനോജ് പോലീസിനോട് വെളിപ്പെടുത്തിയതായും സൂചനയുണ്ട്.
തുടർ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.