എറണാകുളത്ത് ഹോട്ടല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി.കാരണമറിയാതെ പോലീസും ബന്ധുക്കളും

കൊച്ചി: നഗരമധ്യത്തില്‍ ഹോട്ടല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് കടവന്ത്രയിലെ ഹോട്ടല്‍ കെട്ടിടത്തിലെ 11-ാംനിലയില്‍നിന്ന് ചാടി ആത്മഹത്യചെയ്തത്.

യുവാവ് എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തെങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണമെന്താണെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടില്ല.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. രാവിലെ ഹോട്ടലിലെത്തിയ യുവാവ് നേരേ റൂഫ് ടോപ്പിലേക്ക് പോയെന്നാണ് വിവരം. 

ഇവിടെനിന്നാണ് താഴേക്ക് ചാടിയത്. ഹോട്ടലിന് മുന്‍വശത്തെ ഗേറ്റിലാണ് യുവാവ് വീണത്. മാരകമായി പരിക്കേറ്റ യുവാവിനെ ഉടന്‍തന്നെ പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം. 

'എല്ലാ നല്ലകാര്യങ്ങള്‍ക്കും അവസാനമുണ്ട്, എന്റെ നല്ലകാര്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഞാനും മരിക്കും, മരണശേഷം മൃതദേഹം സെമിത്തേരിയില്‍ അടക്കണം', എന്നാണ് ഇയാളുടെ കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !