രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മാധ്യമങ്ങളിൽ നിറഞ്ഞ് കെ സുരേന്ദ്രൻ... പാലക്കാട്‌ നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ സ്ഥാനാർഥിയാകുമോ..?

തിരുവനന്തപുരം: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാര്‍ശങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

പാർലമെൻ്റിൽ ഹിന്ദുക്കളെയും ഹിന്ദുസംസ്കാരത്തെയും അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നാണ് രാഹുൽ പറയുന്നതെന്നും ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെമേൽ രാഹുൽ ഗാന്ധി കുതിര കയറുകയാണ്. ഭഗവാൻ പരമശിവനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് രാഹുൽ പാർലമെൻ്റിൽ നടത്തിയത്. ചിൻമുദ്ര സങ്കൽപ്പത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോൺഗ്രസ് വികലമാക്കി അവതരിപ്പിക്കുകയാണ്.

ഹിന്ദു ദൈവങ്ങൾ കൈയ്യിൽ ആയുധമേന്തിയത് ധർമ്മം സംരക്ഷിക്കാനാണ്. എന്നാൽ രാഹുൽ ഗാന്ധി എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. 

ശ്രീരാമൻ ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുത്തവരാണ് രാഹുലിൻ്റെ പാർട്ടിക്കാരെന്നും വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നതെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !