ഇടുക്കി തൊടുപുഴ സ്വദേശിക്ക് തമിഴ്നാട് സേലത്ത് ബസിനുള്ളിൽ ക്രൂര മർദ്ദനം..ഒരു കാൽ മുറിച്ചു മാറ്റിയതായും നില അതീവ ഗുരുതരമെന്നും റിപ്പോർട്ട്

ഇടുക്കി:ഡെങ്കിപ്പനി ബാധിച്ച മകളെ കാണാൻ ഹൈദരാബാദിൽനിന്നു കോട്ടയത്തേക്കു ബസിൽ വരവേ സേലത്തുവച്ച് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ തൊടുപുഴ സ്വദേശിക്കു ബസിൽ ക്രൂരമായി മർദനമേറ്റെന്നു പരാതി. 

പരുക്കേറ്റ തൊടുപുഴ കരിമണ്ണൂർ മുളപ്പുറം നെല്ലിക്കാത്തടത്തിൽ ആന്റണിയുടെ (42) നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടതുകാൽ മുറിച്ചു മാറ്റി. അണുബാധ കൂടിയാൽ വലത്തേകാലും മുറിച്ചുമാറ്റണമെന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.

വാരിയെല്ലുകൾക്കു പരുക്കേറ്റിട്ടുമുണ്ട്. ഇപ്പോഴും അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മൊഴി രേഖപ്പെടുത്തിയാലേ സംഭവം വ്യക്തമാകൂവെന്നു കരിമണ്ണൂർ പൊലീസ് പറ‍ഞ്ഞു.

ആന്റണിയുടെ മൊബൈൽ ഫോൺ തമിഴ്നാട് സ്വദേശിയായ മറ്റൊരാളുടെ പക്കലായിരുന്നുവെന്നും ഇയാൾ ആന്റണിക്കൊപ്പം ബസിലുണ്ടായിരുന്നുവെന്നും ഭാര്യ ജോൺസി പറയുന്നു. 

ബസിനുള്ളിലുണ്ടായ തർക്കത്തെത്തുടർന്നു ജീവനക്കാർ ആന്റണിയെ ക്രൂരമായി മർദിച്ചെന്നു തമിഴ്നാട് സ്വദേശി ഫോണിലൂടെ വെളിപ്പെടുത്തിയെന്നാണു ജോൺസി പറയുന്നത്. വെൽഡിങ് ജോലിക്കാരനായ ആന്റണിക്കു ഹൈദരാബാദിലാണു ജോലി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !