കോട്ടയം:കാലവർഷക്കെടുതിയെ നേരിടാൻ കോട്ടയം ജില്ലാ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് പറഞ്ഞു.
ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ എസ്.ച്ച്.ഓ മാർക്കും നിർദ്ദേശം കൊടുത്തു. കഴിഞ്ഞപ്രാവശ്യം വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഉണ്ടായ മേഖലകളുടെ പട്ടിക പോലീസ് റവന്യൂ അധികാരികളുടെ സഹായത്തോടെ തയാറാക്കിയിട്ടുണ്ട്.ഇവരെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടായാൽ ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഉയർന്ന മലയോര പ്രദേശങ്ങളും, താഴ്ന്ന പ്രദേശങ്ങളും തരംതിരിച്ച് ഇവിടെയുള്ള സ്റ്റേഷനുകളിലേക്ക് ആവശ്യമായ വാഹനങ്ങൾ, അസ്ക ലൈറ്റുകൾ, വടം, ടോർച്ചുകള്‍, ലൈഫ് ജാക്കറ്റുകൾ,
ജനറേറ്റുകൾ മറ്റു രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എല്ലാം സജ്ജമാക്കിക്കഴിഞ്ഞു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളും, കളക്ടറേറ്റുമായി ചേർന്ന് ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മഴയുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കുക. അത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.