ഈരാറ്റുപേട്ട:‘ തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ജനസംഖ്യാദിനം ആചരിച്ചു.
എൽ പി വിഭാഗം വിദ്യാർത്ഥികൾക്കായി “എൻ്റെ“കുടുംബം “ എന്ന വിഷയത്തിൽ ചിത്രരചനാമത്സരവും ചിത്രാവതരണവും സംഘടിപ്പിച്ചു . മത്സരത്തിനായി കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ആൽബം HM ഇൻ ചാർജ് ജിൻസി ജോസഫ് പ്രകാശനം ചെയ്തു.യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ജനസംഖ്യാ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.
“ കുടിയേറ്റം രാജ്യപുരോഗതിക്ക് ഗുണകരമോ” എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. ജോമോൾ ജോഷി, അനുശ്രീ സജി, അഞ്ജന അനൂപ്, അന്ന മരിയ റോയി എന്നിവർ "കുടിയേറ്റം രാജ്യപുരോഗതിക്ക് അനുകൂലമാണ്" എന്ന വാദം അവതരിപ്പിച്ചു.
അലൈന കൃഷ്ണബാബു, അപർണ കെ എസ്, ആതിരമോൾ പി. ആർ, ദിയ സുനിൽ എന്നിവർ എതിർവാദം അവതരിപ്പിച്ചു .സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ പി.ആർ അനൂപ് മോഡറേറ്ററായി പ്രവർത്തിച്ചു. ഹെഡ് മിസ്ട്രസ് ഇൻ ചാർജ് ജിൻസി ജോസഫ് അദ്ധ്യാപകരായ സൗമ്യ, ഗിരിജാകുമാരി, ജയലക്ഷ്മി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.