തീക്കോയി : ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യായന വർഷം എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ, പ്ലസ്ടു പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും
100% വിജയം കൈവരിച്ച തീക്കോയി സെന്റ് മേരീസ് ഹൈസ്കൂൾ , വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂൾ , ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധരംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിക്കുന്നതിന് വേണ്ടി 'പ്രതിഭാ സംഗമം 2024' പ്രോഗ്രാം ഓഗസ്റ്റ് 2 വെള്ളിയാഴ്ച രാവിലെ 10:30 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷോൺ ജോർജ്, റ്റി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന ഗോപാലൻ, കെ കെ കുഞ്ഞുമോൻ, പ്രിൻസിപ്പൽ സി. ജെസ്സിൻ , ഹെഡ്മാസ്റ്റർമാരായ ജോണിക്കുട്ടി എബ്രഹാം,
ജോ സെബാസ്റ്റ്യൻ, ദാമോദരൻ കെ, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി , ടി ആർ സിബി, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി എസ്, ദീപാ സജി, അമ്മിണി തോമസ്, നജിമ പരിക്കൊച്ച് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.