തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭാ സംഗമം ഓഗസ്റ്റ് 2 ന്

തീക്കോയി : ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യായന വർഷം എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ, പ്ലസ്ടു പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും 

100% വിജയം കൈവരിച്ച തീക്കോയി സെന്റ് മേരീസ് ഹൈസ്കൂൾ , വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂൾ , ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധരംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിക്കുന്നതിന് വേണ്ടി 'പ്രതിഭാ സംഗമം 2024' പ്രോഗ്രാം ഓഗസ്റ്റ് 2 വെള്ളിയാഴ്ച രാവിലെ 10:30 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷോൺ ജോർജ്, റ്റി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന ഗോപാലൻ, കെ കെ കുഞ്ഞുമോൻ, പ്രിൻസിപ്പൽ സി. ജെസ്സിൻ , ഹെഡ്മാസ്റ്റർമാരായ ജോണിക്കുട്ടി എബ്രഹാം, 

ജോ സെബാസ്റ്റ്യൻ, ദാമോദരൻ കെ, വൈസ് പ്രസിഡന്റ്‌  മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി , ടി ആർ സിബി, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി എസ്, ദീപാ സജി, അമ്മിണി തോമസ്, നജിമ പരിക്കൊച്ച് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !