പ്രവാസി മലയാളിയുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.. ജീവനൊടുക്കിയതാണെന്ന് സംശയം

പ്രവാസി മലയാളിയുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.. ജീവനൊടുക്കിയതാണെന്ന് സംശയം

ജസീറ: മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.  കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. റാസൽഖൈമ ജസീറയിലെ  ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു. റാക് മാളിന് മുൻവശത്തെ 15 നില കെട്ടിടത്തിന്‍റെ ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് താഴേയ്ക്ക് പതിച്ചത്.  

ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം വരുന്നതിന് മുൻപാണ് സംഭവം.  ജീവനൊടുക്കിയതാണെന്ന് കരുതുന്നു.കഴിഞ്ഞ 44 വർഷമായി റാസൽഖൈമയിൽ പ്രവാസികളായ കുടുംബത്തിലെ അഞ്ച് മക്കളിലൊരാളാണ് ഗൗരി. 

മൂന്ന് സഹോദരിമാരും ഒരു സഹോദരനും റാസൽഖൈമയിൽ ജോലി ചെയ്യുന്നു. പിതാവ് മധുസൂദനന്‍ കൊല്ലം സ്വദേശിയും മാതാവ് രോഹിണി‌ ശ്രീലങ്കൻ സ്വദേശിനിയുമാണ്. മൃതദേഹം ഇന്നലെ(ചൊവ്വ) റാസൽഖൈമ ശ്മശാനത്തിൽ സംസ്കരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network