വാഹനത്തിൽ നിന്ന് ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ

തൃശൂർ:തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് വാഹനത്തിലെ ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ.


പെരുമ്പിളശ്ശേരി സ്വദേശി സുമേഷ് (49) തൃശൂർ ചാലക്കോട്ടുകര സ്വദേശി അനൂപ് (46) അടൂർ ആനന്തപ്പള്ളി സ്വദേശി ജ്യോതിഷ് (29) തൃശൂർ കുരിയച്ചിറ സ്വദേശി ഉണ്ണികൃഷ്ണൻ (46) എന്നിവരെയാണ് തൃശൂർ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. 

പ്രതികൾ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുള്ളതായി സംശയമുള്ളതായും വിശദമായ പരിശോധനകൾ നടക്കുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

തൃശൂർ മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ ശരത് സോമന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ അബ്ദുൽ സലിം സിപിഒ മാരയ സരീഷ്, സന്തോഷ്‌ എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. 

വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !