മണർകാട്: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം മണർകാട് സ്വദേശിയായ യുവാവിനെ കൊരട്ടിക്കുന്ന് ഭാഗത്തുള്ള ആൾതാമസമില്ലാത്ത വീടിന്റെ തിണ്ണയിൽ വച്ച് ആക്രമിക്കുകയായിരുന്നു. ഇവിടെവച്ച് അഭിജിത്ത് മോഹൻ യുവാവിനെ കളിയാക്കിയത് യുവാവ് ചോദ്യം ചെയ്തിരുന്നു.
ഇതിലുള്ള വിരോധം മൂലമാണ് അഭിജിത്തും സുഹൃത്തുക്കളും ചേർന്ന് ഇയാളെ മർദ്ദിച്ചത്. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇവരെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എ.എസ്.ഐ ജോമി, സി.പി.ഓ മാരായ സുനിൽകുമാർ, ശ്രീകുമാർ, നിതിൻ ചെറിയാൻ തുടങ്ങിയവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അഭിജിത്ത് മോഹനന് മണർകാട്, ചിങ്ങവനം, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.