അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തെ തുടർന്ന് റോഡിൽ രൂപപ്പെട്ട കുഴിയിൽ വീണ് കെഎസ്ആർടിസി ബസ്.. കാൽ നട യാത്രകർക്കുപോലും സഞ്ചാരയോഗ്യമല്ലാത്ത വഴിയോട് മുഖം തിരിച്ച് സർക്കാർ

ആലപ്പുഴ :അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തെ തുടർന്ന് അരൂർ പെട്രോൾ പമ്പിന് വടക്ക് വശം (പഴയ ആര്യാസ് ഹോട്ടലിന് മുൻ വശം ) തകർന്ന റോഡിലെ ഗർത്തത്തിൽ താഴ്ന്ന് കെഎസ്ആർടിസി കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലൈ ഓവർ നിർമ്മാണ പദ്ധതി തുടങ്ങിയത് യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണെന്നും ഇത് യാത്രക്കാരെയും പ്രദേശ വാസികളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നതാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

കൊച്ചീ നഗരത്തിൽ ഇ ശ്രീധരന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോ നിർമ്മാണം ആരംഭിച്ചത് സമീപ റോഡുകൾ നന്നാക്കിയും വികസിപ്പിച്ചും ആയിരുന്നു. അതിനാൽ ജനം ദുരിതമറിയാതെ പദ്ധതി സാക്ഷാത്ക്കാരത്തിന് സഹകരിച്ചു. 

എന്നാൽ ഫ്ലൈ ഓവർ നിർമ്മാണം മുന്നൊരുക്കങ്ങളോ കൃത്യമായ ആസൂത്രണമോ ഇല്ലതെ വൈകിപ്പിച്ചും റോഡിൽ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികൾ അടയ്ക്കുന്നതിനോ, വേണ്ട പരിഹാരം കാണുന്നതിനൊ അധികൃതർ തയ്യാറാവുന്നില്ലന്നും. 

ഇതു മൂലം വാഹന യാത്രക്കാർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പ്രദേശ വാസികൾ പറഞ്ഞു. 

മഴക്കാലം തുടങ്ങിയതോടെ വെള്ളക്കെട്ടും രൂക്ഷമായതിനാൽ റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്കും പരിക്കേൽക്കുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !