ആലപ്പുഴ :അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തെ തുടർന്ന് അരൂർ പെട്രോൾ പമ്പിന് വടക്ക് വശം (പഴയ ആര്യാസ് ഹോട്ടലിന് മുൻ വശം ) തകർന്ന റോഡിലെ ഗർത്തത്തിൽ താഴ്ന്ന് കെഎസ്ആർടിസി കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലൈ ഓവർ നിർമ്മാണ പദ്ധതി തുടങ്ങിയത് യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണെന്നും ഇത് യാത്രക്കാരെയും പ്രദേശ വാസികളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നതാണെന്നും നാട്ടുകാർ ആരോപിക്കുന്നു.കൊച്ചീ നഗരത്തിൽ ഇ ശ്രീധരന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോ നിർമ്മാണം ആരംഭിച്ചത് സമീപ റോഡുകൾ നന്നാക്കിയും വികസിപ്പിച്ചും ആയിരുന്നു. അതിനാൽ ജനം ദുരിതമറിയാതെ പദ്ധതി സാക്ഷാത്ക്കാരത്തിന് സഹകരിച്ചു.
എന്നാൽ ഫ്ലൈ ഓവർ നിർമ്മാണം മുന്നൊരുക്കങ്ങളോ കൃത്യമായ ആസൂത്രണമോ ഇല്ലതെ വൈകിപ്പിച്ചും റോഡിൽ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികൾ അടയ്ക്കുന്നതിനോ, വേണ്ട പരിഹാരം കാണുന്നതിനൊ അധികൃതർ തയ്യാറാവുന്നില്ലന്നും.
ഇതു മൂലം വാഹന യാത്രക്കാർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പ്രദേശ വാസികൾ പറഞ്ഞു.
മഴക്കാലം തുടങ്ങിയതോടെ വെള്ളക്കെട്ടും രൂക്ഷമായതിനാൽ റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്കും പരിക്കേൽക്കുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.