കോയമ്പത്തൂർ :കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്റെ ( സി.ടി.എം.എ.) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവജനോത്സവമായ ഉത്സവ് 2024ന് തിരിതെളിഞ്ഞു.
ചെന്നൈയിലും കോയമ്പത്തൂരിലുമായി ഉത്സവിന്റെ സാഹിത്യ - ,ചിത്ര രചനാമത്സരങ്ങൾ സംഘടിപ്പിച്ചു. കോയമ്പത്തൂർ മേഖലാ മത്സരങ്ങളുടെ ഉദ്ഘാടനം കോയമ്പത്തൂർ കേരള സമാജം ഹാളിൽ നടന്ന ചടങ്ങിൽ സി.ടി.എം. എ.രക്ഷാധികാരി എം.കെ.സോമൻ മാതൃു നിർവ്വഹിച്ചു.ചെറുകഥാകൃത്തും,പ്രഭാഷകനുമായ പി.എൻ.വിജയൻ, ജോൺ അയേൺ ട്രേഡേർസ് മാനേജിങ്ങ് ഡയറക്ടർ ബാബു നിലയറ്റിങ്ങൽ, ജെ.എം.ജെ.ഹൌസിങ്ങ് ലിമിറ്റഡ് സി.ഇ.ഒ. വിൽസൺ തോമസ്, കോയമ്പത്തൂർ കേരള സമാജം പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസ് എന്നിവർ ആശംസ പ്രസംഗം നടത്തി.
സി.ടി.എം.എ വൈസ് പ്രസിഡന്റ് സി.സി.സണ്ണി, സെക്രട്ടറിമാരായ ടി.ഷിബു, പങ്കജാക്ഷൻ, തപസൃാമ്റതം സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ ജോലി ഹരിഹരൻ എന്നിവർ സംസാരിച്ചു. സി.ടി.എം ഭാരവാഹികളായ സി.എസ്.അജിത് കുമാർ,
എ.കെ.ജോൺസൺ, കെ. രാമകൃഷ്ണൻ പി.സി.മുരളീധരൻ, കെ.എം.ജയൻ, ബേബി വാൽപാറ, സി.പത്മനാഭൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാഹിത്യ രചനാ മത്സരങ്ങൾ 10 മണിക്ക് തുടങ്ങി വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.