ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണിത്.
ചില പരീക്ഷാർഥികൾക്ക് പ്രത്യേകമായി നല്‍കിയ അധികമാര്‍ക്ക് ഒഴിവാക്കിയതിന് ശേഷമുള്ള റാങ്കാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതുക്കിയ പരീക്ഷാ ഫലത്തിൽ മലയാളി അടക്കം 17 വിദ്യാർഥികൾ ഒന്നാം റാങ്ക് നേടി.ആദ്യ ഫലം വന്നപ്പോൾ 67 പേർക്കായിരുന്നു ഒന്നാം റാങ്ക്. ഇതിൽ നാലുപേർ മലയാളികളായിരുന്നു. എന്നാൽ പുതുക്കിയ ഫലത്തിൽ ഒരാൾക്ക് മാത്രമാണ് ഒന്നാം റാങ്ക് ലഭിച്ചത്. മലയാളി വിദ്യാർഥിയും കണ്ണൂർ സ്വദേശിയുമായ ശ്രീനന്ദ് ഷര്‍മില്‍ ആണ് പുതുക്കിയ ഫലത്തിൽ ഒന്നാം റാങ്ക് നേടിയത്.
ഡോക്ടർദമ്പതിമാരായ കണ്ണൂർ പൊടിക്കുണ്ട് ‘നന്ദന’ത്തിൽ ഷർമിൽ ഗോപാലിന്റെയും പ്രിയ ഷർമിളിന്റെയും മകനാണ്. കണ്ണൂർ ചിന്മയ വിദ്യാലയത്തിലായിരുന്നു 10-ാംതരംവരെ പഠനം. പ്ലസ് ടു മാന്നാനം കുര്യോക്കാസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ. ഇവിടെത്തന്നെയായിരുന്നു നീറ്റ് പരീക്ഷാപരിശീലനവും.
ജൂണ്‍ നാലിനാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. 67 വിദ്യാര്‍ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെ വിവാദങ്ങളും തലപൊക്കി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള നിരവധി ക്രമക്കേടുകള്‍ ചൂണ്ടികാട്ടി വന്‍പ്രതിഷേധം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികൾ സുപ്രീം കോടതി മുന്‍പാകെ എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.