മനംമടുത്ത ഹിന്ദുസഖാക്കൾ സി.പി.എമ്മിനെ കൈയ്യൊഴിഞ്ഞു..സിപിഎമ്മിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഹിന്ദു സംഘടനകളുടെ മേൽ കെട്ടിവെയ്ക്കേണ്ട

തിരുവനന്തപുരം :തിരഞ്ഞെടുപ്പ് തോൽവിയുടെ എല്ലാ പഴിയും എസ്.എൻ.ഡി.പിക്കും മറ്റ് ഹിന്ദുസംഘടനകൾക്കുമാണ് എന്ന തലതിരിഞ്ഞ വ്യാഖ്യാനമാണ് സി.പി.ഐ.എം നടത്തികൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

വസ്തുതാപരമായ വിലയിരുത്തലോ പരാജയത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമമോ തിരുത്താനുള്ള നീക്കമോ അല്ല എൽഡിഎഫ് നടത്തുന്നത്. 

സർക്കാരിനെതിരായ ജനവികാരവും അമിതമായ ന്യൂനപക്ഷ വർ​ഗീയ പ്രീണനവുമാണ് ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തകർച്ചയ്ക്ക് കാരണമായി കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‌

ന്യൂനപക്ഷ വർ​ഗീയതയെ താലോലിക്കാൻ ഹമാസിന്റെ അടക്കമുള്ള നേതാക്കളെ കൊണ്ട് കേരളത്തിൽ പ്രസം​ഗിപ്പിച്ചതിനും റാലികൾ സംഘടിപ്പിച്ചതിനുമെതിരെ സർക്കാർ ഒരു സമീപനവും സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഹമാസ് അനുകൂല പ്രകടനങ്ങൾക്ക് കേരളത്തിൽ വ്യാപകമായ പിന്തുണ നൽകി. 

എല്ലാ തിരഞ്ഞെടുപ്പ് യോ​ഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. നേതാക്കളും പൗരത്വനിയമ ഭേദ​ഗതിയും ഇസ്രയേൽ-ഹമാസ് വിഷയവുമൊക്കെയാണ് ഇവിടെ ചർച്ചാവിഷയമാക്കിയത്. അതിന്റെ ഫലമായി മുസ്ലീം സമുദായം വേട്ടയാടപ്പെടുകയാണെന്ന നിരന്തരമായ പ്രചരണത്തെ തുടർന്ന് അവരൊരു ഒറ്റ ബ്ലോക്കായി യു.ഡി.എഫിലേക്ക് പോവുകയാണ് ചെയ്തത്. 

അങ്ങനെയൊരു തെറ്റായ നിലപാട് യു.ഡി.എഫിനെയാണ് സഹായിച്ചത്. സി.പി.എമ്മിലെ സ്വന്തം മുസ്ലീം സഖാക്കളുപോലും യു.ഡി.എഫിന് വോട്ടുചെയ്തു. ഇതിൽ മനംമടുത്ത ഹിന്ദുസഖാക്കൾ സി.പി.എമ്മിനെ കൈയ്യൊഴിഞ്ഞു എന്നത് യാഥാർഥ്യമാണ്. ഇതിന് ​ഹിന്ദുസംഘടനകളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്, സുരേന്ദ്രൻ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !