ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്കെന്ന സൂചനകൾ നൽകി ആദ്യ ഫലങ്ങൾ. ഫലം പുറത്തു വന്ന ആദ്യ 20 സീറ്റുകളിലും ലേബർ പാർട്ടിക്കാണ് വിജയം. കൺസർവേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളിൽ ലേബർ പാർട്ടിയാണ് വിജയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെയായിരുന്നു. പ്രവചനങ്ങളിലും ലേബർ പാർട്ടിക്കായിരുന്നു മുൻതൂക്കം. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകൾ പുറത്തു വരുന്നത്. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശം.14 വർഷങ്ങൾക്കു ശേഷമാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് വരുന്നത്. 650 സീറ്റുകളിൽ 400നു മുകളിൽ സീറ്റുകൾ നേടി ലേബർ പാർട്ടി അധികാരം പിടിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. 326 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ലേബർ പാർട്ടി അധികാരം പിടിച്ചാൽ കെയ്ർ സ്റ്റാമർ (61) പ്രധാനമന്ത്രിയാകും. മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമാണ് അദ്ദേഹം.
നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ തുടർ ഭരണത്തിനു തടസമാകുന്നത് കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തോടുള്ള എതിർ വികാരമാണെന്നു വിലയിരുത്തലുണ്ട്. ശക്തി കേന്ദ്രങ്ങളിൽ പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നും 150 സീറ്റുകളിൽ താഴെ അവർ ഒതുങ്ങുമെന്നാണ് പ്രവചനം.
2022 ഒക്ടോബറിൽ പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചതിനു പിന്നാലെയാണ് ഋഷി സുനക് പ്രധാനമന്ത്രിയായത്. 210 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞ വെള്ളക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയെന്ന പെരുമയും സുനകിനുണ്ട്. 2019 ലെ തെരഞ്ഞെടുപ്പിൽ 365 സീറ്റുകൾ കൺസർവേറ്റീവ് പാർട്ടി നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.