ഡബ്ലിൻ: മാന്യമായി ജോലി ചെയ്താല്‍ മിച്ച ശമ്പളത്തില്‍ ജീവിക്കാമെന്ന് ഇരിക്കെ.. പണിയെടുക്കാന്‍ മെനക്കെടാതെ .. സ്വസ്ഥമായി ഇരിക്കാന്‍.. "ഇടിമുറിയില്‍ ഭീഷണിയുടെ സ്വരം.." ആവര്‍ത്തിച്ച് സ്വയം തിരസ്കരിക്കപ്പെടുന്ന അവസ്ഥയാണ് അടുത്തിടെ അയര്‍ലണ്ടില്‍ പുതുതായി എത്തിപ്പെട്ടവരില്‍ ചില ഹോം കെയര്‍ ജോലിക്കാർക്ക്.
സംഭവം ഇപ്രകാരം:അടുത്തിടെ അയര്‍ലണ്ടില്‍ county ഡബ്ലിനിലെ dundalk, Ardee, Stamullen, Balbriggan ല്‍ എത്തിപ്പെട്ട ഹോം കെയര്‍ ജീവനക്കാരായ മലയാളികളാണ് , പണിയെടുക്കാന്‍ മെനക്കെടാതെ .. സ്വസ്ഥമായി ഇരിക്കാന്‍.. ഇടിമുറി വിദ്യ പരീക്ഷിക്കാന്‍ തീരുമാനിച്ച് പുറത്താക്കപ്പെട്ടത്.
മാന്യമായി പെരുമാറാന്‍ അറിയാമെന്ന് ഇരിക്കെ, പറ്റിയ ജോലി എടുക്കാതെ, നോക്കാന്‍ ഏല്‍പ്പിക്കുന്ന സ്ഥലങ്ങളില്‍ ഉള്ള തദ്ദേശീയ അംഗ പരിമിതികള്‍ അല്ലെങ്കിൽ വളര്‍ച്ചാ പരിമിതികള്‍ ഉള്ള പാവങ്ങളുടെ നേരെ തങ്ങളുടെ ഉരുക്ക് മുഷ്ടിചുരുട്ടി പ്രയോഗങ്ങള്‍ നടത്തി നോക്കി പിടിക്കപ്പെട്ടത്.
നാട്ടില്‍ നിന്ന് വിമാനം കയറുമ്പോള്‍ എങ്ങനെയും കടല്‍ കടക്കാം എന്ന് മാത്രം കരുതി എത്തുന്നവര്‍ക്ക് അയര്‍ലണ്ടിന്റെ സംസ്കാരം അറിയില്ല. അവര്‍ക്ക് കൂടുതൽ ട്രെയിനിങ് പോലും നല്‍കാതെ ആകും ജോലിയ്ക്ക് പ്രവേശിക്കേണ്ടി വരിക. നയത്തില്‍ പറഞ്ഞാല്‍ അല്ലെങ്കില്‍ അവരോടൊപ്പം കൂടിയാല്‍ പരിചരണം ആവശ്യമുള്ളവർ സഹകരിക്കും എന്നിരിക്കെ മിക്കവരും പേടിപ്പിച്ച് കാര്യം കാണാന്‍ ശ്രമിക്കുന്നു.
ഇങ്ങനെ എത്തിച്ച വലിയ ഒരു നഴ്സിങ് ഗ്രൂപ്പ് ആണ് മലയാളി കെയര്‍ ജീവനക്കാരനെ കണ്ടു പിടിച്ചു, വലിയ കുറ്റം ചെയ്യുന്നതിന് മുന്‍പ് തസ്തിക ഒഴിവാക്കി പറഞ്ഞു വിട്ടത്. കൂടെ ജോലി ചെയ്ത അന്യ രാജ്യ തൊഴിലാളി, ഇയാളുടെ വിദ്യകള്‍ എംപ്ലോയറെ അറിയിച്ച് നല്ലവനായി. ഒഴിവാക്കപ്പെട്ട ഇദ്ദേഹം ഇപ്പോൾ ജോലി അന്വേഷിച്ചു വരികയാണ്.
ഭീഷണിയും ഇടിമുറിയും അല്ല അയര്‍ലണ്ടിന്റെ സംസ്കാരം, അത് മനസ്സിലാക്കി കരുതി യിരിക്കുക. അല്ലെങ്കിൽ പരിമിതികള്‍ ഉള്ളവരെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന രാജ്യത്തെ ജീവിതം നഷ്ടപ്പെടും. കൂടാതെ വിദേശ ജയിലുകളില്‍ ജീവിതം തള്ളി നീക്കേണ്ടി വരും. മാന്യത എല്ലാവരും അര്‍ഹിക്കുന്നു, മാന്യമായ പെരുമാറ്റം അത് അവകാശമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.