ജംഷേദ്പുര്‍: പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയ കൊലക്കേസ് പ്രതി വീണുമരിച്ചു. ജംഷേദ്പുരിലെ കുപ്രസിദ്ധ ക്രിമിനലായ കാര്‍ത്തിക് മുണ്ടെയാണ് ടാറ്റ മെയിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ കാര്‍ത്തിക് മുണ്ടെയെ തിരഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്. പോലീസിനെ കണ്ടതോടെ പ്രതി വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് സമീപത്തെ ഫ്ളാറ്റിലേക്ക് ചാടി.തുടര്‍ന്ന് കെട്ടിടത്തിലെ ഡ്രൈനേജ് പെപ്പിലൂടെ ഊര്‍ന്നിറങ്ങാനുള്ള ശ്രമത്തിനിടെയാണ് പിടിവിട്ട് നിലത്തേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കാര്‍ത്തിക്ക് മുണ്ടെയുടെ ഭാര്യയുടെ ആരോപണം. ബാല്‍ക്കണിയില്‍നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റെന്നത് സത്യമാണെങ്കിലും ഇത് ഗുരുതരമായിരുന്നില്ലെന്നാണ് ഇവരുടെ പ്രതികരണം. മൃതദേഹം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ഭാര്യ ആവശ്യപ്പെട്ടു.
ജംഷേദ്പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍സംഘത്തിന്റെ തലവനാണ് കാര്‍ത്തിക്ക് മുണ്ടെ. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണംതട്ടല്‍ ഉള്‍പ്പെടെ ഇരുപതോളം ക്രിമിനല്‍കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.