കെഎസ്ഇബി ജീവനക്കാരെ സ്ഥിരമായി ആക്രമിച്ചിരുന്ന വ്യക്തിക്ക് കത്രികപൂട്ടിട്ട് ബിജു പ്രഭാകർ

കോഴിക്കോട്: കെ.എസ്.ഇ.ബി. ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പു നൽകിയാൽ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി.

ഉറപ്പു വാങ്ങാൻ ഉദ്യോഗസ്ഥരെ അജ്മലിന്റെ വീട്ടിലേക്ക് അയക്കാൻ കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടെന്നും കെ.എസ്.ഇ.ബി. ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

അജ്മലിന്റെ പിതാവ് റസാഖിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുണ്ടെന്നും അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. ഇവർ സ്ഥിരമായി ബില്ലടക്കാറില്ലെന്നും കെ.എസ്.ഇ.ബി. കുറിപ്പിൽ അറിയിച്ചു. വൈദ്യുതി ബില്ലടക്കാത്തതിനെത്തുടർന്ന് വിച്ഛേദിക്കാൻ എത്തുമ്പോൾ വാക്കുതർക്കം ഭീഷണിയും പതിവാണെന്നും ആക്രമണത്തിൽ കെ.എസ്.ഇ.ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവൻ ഈടാക്കുമെന്നും കെ.എസ്.ഇ.ബി. ചെയർമാൻ ബിജു പ്രഭാകർ അറിയിച്ചു.

ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ തയ്യാറാണെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.

അതേസമയം കെ.എസ്.ഇ.ബിക്ക് എതിരായ പരാതിയിൽ അജ്മലിന്റെ ഉമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !