കോട്ടയം:'ലൈഫ്മിഷൻ; അഴിമതിയിലുടെ കുപ്രസിദ്ധിയാർജിച്ച മൂന്നിലവ് പഞ്ചായത്തിൽ ഇടത് വലത് മുന്നണികൾ ഭരണസ്തംഭനം മറച്ച് വെക്കാൻ അവിശ്വാസ നാടകങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് BJP മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ദിലിപ് മൂന്നിലവ്.
UDF മുന്നണിയിൽ മത്സരിച്ച് ജയിച്ച ജനപ്രതിനിധിയെ യുവജന പ്രസ്ഥാനത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കി ഈ നാടകങ്ങൾക്ക് തുടക്കമിട്ടത് LDF മുന്നണിയിലുള്ള കേരള കോൺഗ്രസ് (M) എന്ന രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.പരസ്വമായി കേരളാ കോൺഗ്രസ് (M) ൽ അംഗത്വമെടുത്തിട്ടും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കാതെ ഈ അവസരവാദ / അവിശുദ്ധ ഇടപാടുകൾക്ക് കൂട്ട് നിൽക്കുകയാണ് UDF മുന്നണിയിലുള്ള കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗവും മുന്നണിക്ക് നേതൃത്വം നല്കുന്ന കോൺഗ്രസും.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളായ കടപുഴ പാലം,കുടിവെള്ളം, റോഡ്, വഴിവിളക്കുകൾ, മാലിന്യ സംസ്കരണം എന്നിവയിൽ ഒരു ഇടപെടലുകളും നടത്താതെ, ഇത്രയും കാലം കൂട്ടായ അഴിമതി നടത്തിയവർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ പൊറോട്ട് നാടകങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുകയാണെന്നും ബിജെപി മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.