ഡൽഹി:ഭൂമിയുടെ സമീപത്തേക്ക് ഭീമാകാരമായ ഛിന്നഗ്രഹം സഞ്ചരിച്ച്കൊണ്ടിരിക്കുകയാണ്. ഈ ഒരു പ്രതിഭാസത്തെ നിരീക്ഷിക്കാന്‍ കൗതുകപൂര്‍വം കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
മണിക്കൂറില്‍ 30,204 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രത്തിന് ഏകദേശം 86.76 അടി വ്യാസമുണ്ടെന്നാണ് അനുമാനം. എന്നുവെച്ചാല്‍ ഏകദേശം എട്ടു നിലകളുള്ള ഒരു കെട്ടിടത്തിന് സമാനമായ വലിപ്പം.2024എം.ഇ1 എന്നാണ് ഈ ഛിന്നഗ്രഹത്തിന് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.ജൂലൈ പത്തിന് യൂണിവേഴ്സല്‍ സമയം 14.51നായിരിക്കും 2024 എംഇ1 ഭൂമിയോട് ഏറ്റവും അടുത്ത് എത്തിച്ചേരുന്നത്. ഭൂമിയില്‍ നിന്ന് ഏതാണ്ട് 4.35 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരിക്കും അപ്പോള്‍ ഈ ഭീമന് ഛിന്നഗ്രഹം.
ജ്യോതിശാസ്ത്ര വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ഛിന്നഗ്രഹത്തിന്റെ ഭൂമിയോടുള്ള അടുത്ത ഭാഗം ഇവിടെ നിന്ന് 4.31 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തിലും ഏറ്റവും അകലെയുള്ള ഭാഗം 4.39 ദശലക്ഷം കിലോമീറ്റര്‍ അകലെയും ആയിരിക്കും.
ഭൂമിക്കും ചന്ദ്രനും ഇടയിലെ അകലത്തിന്റെ ഏതാണ്ട് 11 മടങ്ങാണ് ഈ ദൂരം. ഈ സമയം സെക്കന്റില്‍ 8.39 കിലോമീറ്റര്‍ എന്ന വേഗത്തിലായിരിക്കും ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. അതായത് മണിക്കൂറില്‍ 30,204 കിലോമീറ്റര്‍. സുരക്ഷിതമായ അകലത്തിലായതിനാല്‍ ഈ ഛിന്നഗ്രഹത്തെക്കുറിച്ച് മറ്റ് ആശങ്കകളുമില്ല.
ഭൂമിയോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന അമോര്‍ എന്ന ഛിന്നഗ്രഹ വിഭാഗത്തിലാണ് ഇപ്പോഴത്തെ 2024എംഇ1 ഉള്‍പ്പെടുന്നത്. എന്നാല്‍ ഇവയുടെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്നില്ല.
ജൂലൈ പത്തിന് ശേഷം പിന്നീട് 2024 ഡിസംബര്‍ ഒന്‍പതിനായിരിക്കും ഇത്തരത്തിലൊരു ഛിന്നഗ്രഹം ഭൂമിക്ക് സമീപത്ത് എത്തുന്നത്. അന്ന് ഭൂമിയില്‍ നിന്ന് 68.67 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരിക്കും ഇത് എത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.