തിരുവനന്തപുരം: വെഞ്ഞാറമൂട് ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനുനേരെ കാറിലെത്തിയ സി.ഐയുടെ തെറിയഭിഷേകവും ശകാരവും.
വെഞ്ഞാറമൂട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശോകന് നേരെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ സി.ഐ. യഹിയ തെറിയഭിഷേകം നടത്തിയത്.
ആറ്റിങ്ങല്‍ കോടതിയില്‍ പോയി തിരികെ വെഞ്ഞാറമൂട് എത്തിയപ്പോള്‍ ട്രാഫിക് കുരിക്കില്‍ പെട്ടതാണ് സി.ഐയെ ചൊടിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥന് ഉടന്‍തന്നെ വെഞ്ഞാറമൂട് പോലീസില്‍ റിപ്പോര്‍ട്ട് നല്കി.പോലീസ് ഉദ്യോഗസ്ഥന്റെ പരാതി ജി.ഡിയില്‍ രജിസ്റ്റര്‍ചെയ്തു. വെഞ്ഞാറമൂട് സി.ഐ. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഡിവൈ.എസ്.പി. ഓഫീസില്‍ ഇരുവരോടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി.
എന്നാല്‍, ട്രാഫിക്കില്‍ നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥന് തന്നെ തെറിവിളിച്ചതായി ചൂണ്ടിക്കാട്ടി സി.ഐ. യഹിയയും വെഞ്ഞാറമൂട് പോലീസില്‍ പരാതിനല്‍കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.