ഡബ്ലിൻ :ജൂലൈ 21ന് ഞായറാഴ്ച ഗാൽവേ സെന്റ് മേരീസ് ഹാളിൽ നടന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ ഗാൽവേ സെന്റ് ജോർജ് ഇടവക ചാംപ്യൻമാർ.
പോർട്ട് ലീഷ് സെന്റ് മേരീസ് ഇടവക റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. ഗാൽവേ സെന്റ് ജോർജ് ഇടവകയിലെ മനോജാണ് മാൻ ഓഫ് ദി മാച്ച്. ബെസ്റ്റ് ബോളർ ട്രോഫി ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസിൽ നിന്ന് ബിബിൻ മാത്യു കരസ്ഥമാക്കി.അയർലൻണ്ടിലെ സുറിയാനി സഭയുടെ കീഴിലുള്ള 18 ടീമുകളാണ് ഈ വർഷം ഗാൽവേ സെന്റ് ജോർജ് ഇടവകയുടെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ആവേശകരമായ ഫൈനലിൽ ഗാൽവേയും പോർട്ട് ലീഷും തമ്മിലായിരുന്നു പോരാട്ടം.ഗാൽവേ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ്: സെന്റ് ജോർജ് ഇടവക ചാംപ്യൻമാർ; പോർട്ട് ലീഷ് സെന്റ് മേരീസ് ഇടവക റണ്ണറപ്പ്
0
ചൊവ്വാഴ്ച, ജൂലൈ 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.