പാലാ:കനത്ത കാറ്റിലും മഴയിലും പാലാ പ്രവിത്താനം ഭാഗത്ത് വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണു.
പ്രവിത്താനം നഗര ഭാഗത്തു നിന്നും ചന്തക്കവലയിലേക്ക് പോകുന്ന വഴി ഏഴോളം പോസ്റ്റുകളാണ് ഒടിഞ്ഞു വീണത്.റോഡിന്റെ വശങ്ങളിലായി പാർക്ക് ചെയ്തിരുന്ന ഏതാനും ഇരുചക്ര വാഹനങ്ങൾ വൈദ്യുതി പോസ്റ്റ് വീണ് തകർന്ന നിലയിലാണ്. സമീപത്തായുള്ള വീടിന്റെ മതിലും മരം വീണ് ഭാഗീകമായി തകർന്ന നിലയിലാണ്.
സംഭവത്തെ തുടർന്ന് പാലാ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കെഎസ്ഈബി ജീവനക്കാരും സ്ഥലത്തെത്തി പോസ്റ്റുകൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.