വിദ്യാർത്ഥിക്ക് സോഷ്യൽ മീഡിയ വഴി നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്ത അദ്ധ്യാപിക അറസ്റ്റിൽ

വാഷിംഗ്‌ടൺ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് സോഷ്യൽ മീഡിയ വഴി നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്ത അദ്ധ്യാപിക അറസ്റ്റിൽ.

യു.എസിലെ വിൽമിംഗ്‌ടണിലുള്ള സെന്റ് മേരി മഗ്‌ദലൻ സ്കൂളിലെ മുൻ അദ്ധ്യാപിക അലനിസ് പിനിയോൺ ആണ് അറസ്റ്റിലായത്. എട്ടാം ക്ലാസിലെ അദ്ധ്യാപികയായിരുന്ന ഇവർ തന്റെ ക്ലാസിലെ വിദ്യാർത്ഥിക്ക് സ്നാപ്പ് ചാറ്റ് വഴി നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തെന്നാണ് പരാതി .

കുട്ടിയുടെ രക്ഷിതാക്കളാണ് അദ്ധ്യാപിക തങ്ങളുടെ മകന് നഗ്നചിത്രങ്ങൾ അയച്ചത് കണ്ടെത്തിയത്. തുടർന്ന് സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ന്യൂ കാസിൽ കൗണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിൽ അലനിസും വിദ്യാർത്ഥിയും സ്നാപ്പ് ചാറ്റിൽ നിരന്തരം ചാറ്റ് ചെയ്തിരുന്നതായും നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി. തുടർന്നാണ് അദ്ധ്യാപികയെ കസ്റ്റഡിയിലെടുത്തത്. 

കോടതിയിൽ ഹാജരാക്കിയ അദ്ധ്യാപികയെ പിന്നീട് വിമൻസ് കറക്ഷണൽ സെന്ററിലേക്ക് മാറ്റി. വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകുമെന്നും മറ്റ് കുട്ടികളോടും ഇത്തരം പെരുമാറ്റം ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !