വീട്ടമ്മ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പീരുമേട് : ചി​കി​ൽസയി​ലി​രി​ക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.ഏലപ്പാറ ലക്ഷം വീട്ടി​ൽ മഹേന്ദ്രന്റെ ഭാര്യ ഷൈനി (34)യാണ് മരിച്ചത്. ത്രിവേണി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു ഷൈനി.

ഫിക്സ്‌രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലി​രി​ക്കെ ബുധനാഴ്ച്ചയാണ് മരിച്ചത്. കഴിഞ്ഞ 20 ദിവസമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽകോളജിലും ചികിത്സയിലായിരുന്നു.

വിദേശത്തായിരുന്നു ഷൈനിയുടെ സഹോദരൻ നാട്ടിലെത്തിയശേഷം സംസ്‌കാര ചടങ്ങുകൾക്കായി വീട്ടിലേക്ക് മൃതദേഹംകൊണ്ടുവരുമ്പോഴാണ് സഹോദരനും ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് സംസ്‌കാര ചടങ്ങുകൾ മാറ്റി. പീരുമേട് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ഇടുക്കി മെഡിക്കൽകോളജിലേക്ക്‌പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. വീട്ടമ്മയും ഭർത്താം തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽമോഴി നൽകിയിട്ടുണ്ട്. ഇത് സംബന്ധി​ച്ച് നാട്ടുകാരും പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !