വെള്ളൂർ : കടുത്തുരുത്തി അർബ്ബൻ ബാങ്ക് വെള്ളൂർ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ബി ജെ പി നേതാവ് അറസ്റ്റിലായി എന്നതരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബി ജെ പി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് പി.സി. ബിനേഷ് കുമാർ അറിയിച്ചു.
കേസിൽ അറസ്റ്റിലായ മനോജിന് നിലവിൽ ബിജെപിയുടെ ഒരു ചുമതലയുമില്ല. മുക്കുപണ്ടം ഇടപാടിൽ മറ്റാർക്കെങ്കിലും പങ്കുണ്ടൊ എന്ന് അന്വോ ക്ഷണം വേണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.മനോജിന് പണയ ഉരുപ്പടി എവിടെ നിന്നാണ് കിട്ടിയതെന്നും വ്യക്തമാകേണ്ടതുണ്ട്. ആയതു കൊണ്ട് ഇകാര്യം കൂടി അന്വോ ക്ഷിക്കാൻ പോലീസ് തയ്യറാകണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
യോഗത്തിൽ ബി ജെ പി തലയോലപറമ്പ് മണ്ഡലം പ്രസിഡൻ്റ് പി.സി. ബിനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.കെ. മണിലാൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജെ.ആർ. ഗോപാലകൃഷ്ണൻ, പി.ഡി. സരസൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.