'പിതൃതർപ്പണത്തിന്റെ പുണ്യസങ്കേതം' ദക്ഷിണകാശി ളാലം ശ്രീമഹാദേവ ക്ഷേത്രത്തിൽ പിതൃതർപ്പണം 2024 ഓഗസ്റ്റ് 3 ന് വെളുപ്പിന് 4 മണി മുതൽ നടക്കുന്നതാണ്.

പാലാ:സാക്ഷാൽ കാശി വിശ്വനാഥ ക്ഷേത്രത്തിന് മുൻവശത്ത് കിഴക്ക് ഭാഗത്ത് ചുടലക്കാടും വടക്കുഭാഗത്തുകൂടി കിഴക്കോട്ട് ഗംഗയും ഒഴുകുന്നു. ഇതിനു സമാനമായി  പാലം ശ്രീ മഹാദേവക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ചുടലക്കാടും വടക്കുഭാഗത്ത് കൂടി കിഴക്കോട്ട് നദിയും ഒഴുകുന്നു.


അതിനാൽ തന്നെ ദക്ഷിണകാശി ളാലം ശ്രീ മഹാദേവക്ഷേത്രക്കടവിൽ പിതൃതർപ്പണം ചെയ്യുന്നത് കാശിയിൽ പിതൃതർപ്പണം ചെയ്യുന്നതിന് തുല്യമായിട്ടാണ് കാലമിതുവരെയും പരിഗണിച്ച് വരുന്നത്. മാത്രമല്ല കിഴക്കോട്ട് ഒഴുകുന്ന തീർത്ഥത്തിലെ പിതൃതർപ്പണമാണ് അത്യുത്തമം. 

ദക്ഷിണ കാശി ളാലം ശ്രീമഹാദേവ ക്ഷേത്ര സങ്കേതത്തെ തൊട്ടുതലോടി കിഴക്കോട്ടൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയായ നദിയും ദീർഘ ദൂരത്തോളം നേരേ കിഴക്കോട്ടാണ് ഒഴുകുന്നത്. ഈ പ്രത്യേകത കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനുമില്ല.

പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന കര്‍ക്കിടക വാവ് പിതൃതർപ്പണ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ക്രമീകരണങ്ങളാണ് ദക്ഷിണകാശിയിൽ ഒരുക്കിയിരിക്കുന്നത്. കർക്കടക വാവ് ദിനമായ ആഗസ്റ്റ് 3 ന് വെളുപ്പിന് 4 മണി മുതൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും.

കുന്നപ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ കൃഷ്ണകുമാർ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !