മണ്ണാർക്കാട് :സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ യുകെജി വിദ്യാർഥിനി അതേ ബസിടിച്ചു മരിച്ചു.
പാലക്കാട് മണ്ണാർക്കാട്ട് വൈകിട്ടാണു സംഭവം. നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പൻ നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. മണ്ണാർക്കാട് ദാറുന്നജാത്ത് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യർഥിനിയാണ്.വീടിനു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങിയ ഹിബ ബസിനു മുൻഭാഗത്തു കൂടി എതിർവശത്തുള്ള വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഹിബയ്ക്കൊപ്പം മറ്റു 2 കുട്ടികളും ഉണ്ടായിരുന്നെങ്കിലും ഇവർ ബസിന് പിന്നിലൂടെയാണു പോയത്.
ഹിബ പോകുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. ബസ് കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.