കോഴിക്കോട്: അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാനും അടിയന്തരഘട്ടങ്ങളില്‍ താമസിപ്പിക്കാനും ആരംഭിച്ച 'സഖി വണ്‍ സ്റ്റോപ്പ്' സെന്റര്‍ പ്രതിസന്ധിയില്‍.
ഏഴുമാസമായി പ്രവര്‍ത്തനഫണ്ടും ജീവനക്കാര്‍ക്കുള്ള ശമ്പളവും നല്‍കാത്തതാണ് പദ്ധതിയുടെ മുന്നോട്ടുള്ളപോക്കിന് തടയിടുന്നത്.ഒരു ജില്ലയില്‍ ഒരു സെന്ററാണുള്ളത്. സംസ്ഥാനത്ത് 14 ജില്ലകളിലായി 168 ജീവനക്കാരുണ്ട്. അക്രമത്തിനും മറ്റും ഇരയായവര്‍ക്കും കുട്ടികള്‍ക്കും ഇവിടെ അഞ്ചുദിവസംവരെ താമസിക്കാം.ഭക്ഷണവും വസ്ത്രവും സൗജന്യമാണ്. സൗജന്യ നിയമസഹായത്തിനും കൗണ്‍സലിങ്ങിനും സൗകര്യമുണ്ട്. ഇതിനെല്ലാം പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. 2015-ലാണ് സംസ്ഥാനത്ത് നിര്‍ഭയപദ്ധതിയുടെ ഭാഗമായി 'സഖി വണ്‍ സ്റ്റോപ്പ്' സെന്റര്‍ ആരംഭിച്ചത്.
ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് വിധേയരായ സ്ത്രീകളെയും കുട്ടികളെയും താമസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം. 100 ശതമാനം കേന്ദ്രസര്ക്കാര്ഫണ്ടില് പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ രാജ്യത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
സെന്ററിന്റെ പ്രവര്‍ത്തനത്തിനും ആശ്രയത്തിനായി എത്തുന്നവര്‍ക്കുമുള്ള ഭക്ഷണച്ചെലവും ഇപ്പോള്‍ ജീവനക്കാര്‍ കണ്ടെത്തണം. ജില്ലാ കളക്ടര്‍മാരാണ് പദ്ധതിയുടെ ചെയര്മാന്. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കുന്നത് ജില്ലാ വനിതാ-ശിശു വികസന ഓഫീസറാണ്.
അതേസമയം, സഖി വണ്‍ സ്റ്റോപ്പ്' സെന്ററിന്റെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്ന് നിര്‍ഭയപദ്ധതിയുടെ സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. ശ്രീല മേനോന് മാധ്യമങ്ങളോട് പറഞ്ഞു.
10 കോടിരൂപയുടെ ഫണ്ടാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഫണ്ട് അനുവദിക്കുന്ന നടപടികള്‍ വൈകിയത്. ഇതുമായി ബന്ധപ്പെട്ട യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിച്ചതായും അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.