പാലാ:പാലാ ജനറൽ ആശുപത്രിക്ക് സമീപം ന്യൂ മുനിസിപ്പൽ കോംപ്ലക്സിൽ തീപ്പിടുത്തം.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന Denim Republic എന്ന സ്ഥലനത്തിലാണ് പുലർച്ചെ തീപ്പിടുത്തം ഉണ്ടായത്.
പുലർച്ചെ പള്ളിയിൽ പോയി വരികയായിരുന്ന പാലാ മുനിസിൽ കൗൺസിലർ വി സി പ്രിൻസ് സ്ഥാപനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഉടൻതന്നെ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.ഉടൻ തന്നെ സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കടയുടെ ഷട്ടർ ലോക്ക് പൊട്ടിച്ച് അകത്തു കയറി തീയണച്ചു.
തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല ഷോർട്ട്സർക്യൂട്ടാണ് തീപിടുത്തതിന്റെ കാരണം എന്ന് പ്രാഥമിക വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.