ദുബായ്:മദ്യപിച്ചതിനും ആത്മഹത്യക്ക് ശ്രമിച്ചതിനും ഐറിഷ് എയർ ഹോസ്റ്റസിനെതിരെ ദുബായിൽ നിയമനടപടി.
അയർലണ്ട് കൗണ്ടി റോസ്‌കോമൺ സ്വദേശിനി ടോറി ടോവിയെ(28)യാണ് ദുബായ് സര്ക്കാരിന്റെ നിയമ നടപടി നേരിടുന്നതെന്ന് ഇന്റർനാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദുബായിൽ വെച്ച് കടുത്ത ഗാർഹിക പീഡനത്തിന് ഇരയായ ടോറിയുടെ പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് ഭർത്താവ് ദുബായ് പോലീസിന്റെ പിടിയിൽ ആയതായും റിപ്പോർട്ടുണ്ട്.പരിക്കുകൾ ഭേദമായ സാഹചര്യത്തിൽ രാജ്യം വിടാൻ ഒരുങ്ങിയ ടോറിയെ ദുബായ് പോലീസ് പിടികൂടുകയായിരുന്നു മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് കടുത്ത നിയമ ലംഘനങ്ങൾ ഐറിഷ് വനിത നടത്തിയതായും അതിനാലാണ് നിയമ നടപടിയെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം ടോറിക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്നും തിരിച്ചെത്തിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്നും താവോയിസെച്ച് സൈമൺ ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ഭർത്താവിന്റെ ചെയ്തികളെ വിമർശിച്ചു സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ് രംഗത്തെത്തി തുടർ നടപടികൾ ഉണ്ടാകുമെന്നും പീഡനത്തിന് ഇരയായ വ്യക്തിയുടെ മാനസിക നിലയാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നും മേരി ലൂ പ്രസ്ഥാവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.