മുസ്ലിം ഭൂരിപക്ഷ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു..' ഐറിഷ് എയർ ഹോസ്റ്റസിനെതിരെ ദുബായിൽ നിയമനടപടി

ദുബായ്:മദ്യപിച്ചതിനും ആത്മഹത്യക്ക് ശ്രമിച്ചതിനും ഐറിഷ് എയർ ഹോസ്റ്റസിനെതിരെ ദുബായിൽ നിയമനടപടി.

അയർലണ്ട് കൗണ്ടി റോസ്‌കോമൺ സ്വദേശിനി ടോറി ടോവിയെ(28)യാണ് ദുബായ് സര്ക്കാരിന്റെ നിയമ നടപടി നേരിടുന്നതെന്ന് ഇന്റർനാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദുബായിൽ വെച്ച് കടുത്ത ഗാർഹിക പീഡനത്തിന് ഇരയായ ടോറിയുടെ പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് ഭർത്താവ് ദുബായ് പോലീസിന്റെ പിടിയിൽ ആയതായും റിപ്പോർട്ടുണ്ട്.

പരിക്കുകൾ ഭേദമായ സാഹചര്യത്തിൽ രാജ്യം വിടാൻ ഒരുങ്ങിയ ടോറിയെ ദുബായ് പോലീസ് പിടികൂടുകയായിരുന്നു മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് കടുത്ത നിയമ ലംഘനങ്ങൾ ഐറിഷ് വനിത നടത്തിയതായും അതിനാലാണ് നിയമ നടപടിയെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം ടോറിക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്നും തിരിച്ചെത്തിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്നും താവോയിസെച്ച് സൈമൺ ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ഭർത്താവിന്റെ ചെയ്തികളെ വിമർശിച്ചു സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ് രംഗത്തെത്തി തുടർ നടപടികൾ ഉണ്ടാകുമെന്നും പീഡനത്തിന് ഇരയായ വ്യക്തിയുടെ മാനസിക നിലയാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നും മേരി ലൂ പ്രസ്ഥാവിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !