കൊച്ചി :വടക്കെന്ത്യയിൽ ലോകസഭതിരഞ്ഞെടുപ്പ് ഫലം ശേഷം വർദ്ധിച്ച ആൾകൂട്ട അക്രമങ്ങൾക്കെതിരെ എസ്‌ഡിപിഐ ജില്ലയിൽ വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
സംഘപരിവാർ ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ വിവിധയിടങ്ങളിൽ പരിപാടികൾ നടന്നു.
ജൂൺ 04 നു ശേഷം ഇന്ത്യയിൽ ഒൻപതു പേരെ സംഘപരിവാർ തെരുവിൽ ആക്രമിച്ചു കൊന്നെന്നും ലോകസഭ ഇലക്ഷനിൽ ലഭിച്ച കനത്ത പരാജയമാണ് ഒരു ഇടവേളക്ക് ശേഷം വീണ്ടും ആൾക്കൂട്ട കൊല വർദ്ധിക്കാൻ കാരണമായതെന്നും എസ്‌ഡിപിഐ ആരോപിച്ചു.ആൾകൂട്ട കൊലക്കെതിരെ വെസ്റ്റ് ബംഗാൾ മോഡൽ നിയമ നിർമാണം എല്ലാ സംസ്ഥാനത്തും നടപ്പിലാക്കണമെന്നും എസ്‌ഡിപിഐ ആവശ്യപ്പെട്ടു.
കോതമംഗലം, പെരുമ്പാവൂർ, കുന്നത്തുനാട്, ആലുവ, കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, അങ്കമാലി , തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്.
ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് അലി, വൈസ് പ്രസിഡന്റ് ഷമീർ മഞ്ഞാലി ,നിമ്മി നൗഷാദ്, ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, ലത്തീഫ് കെ എം, സെക്രട്ടറിമാരായ ബാബു മാത്യു, കെഎമുഹമ്മദ് ഷമീർ, ശിഹാബ് പടന്നാട്ട് , നാസർ എളമന, ഷാനവാസ് സിഎസ്, സുധീർ എലൂക്കര എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.