കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി– ജാംനഗർ എക്സ്‌പ്രസ് വൈകിട്ട് 7.35നേ യാത്ര ആരംഭിക്കൂ. രാവിലെ 8.50ന് പുറപ്പെടേണ്ട കോയമ്പത്തൂർ– ലോകമാന്യതിലക് ടെർമിനസ് എക്സ്‌പ്രസിന്റെ സമയം ഉച്ചയ്ക്ക് 1 മണിക്കായി പുതുക്കി.

ഇന്നു രാവിലെ പുറപ്പെടേണ്ട നേത്രാവതി എക്സ്‌‍പ്രസ് 17ന് രാവിലെ എട്ടിനേ യാത്ര ആരംഭിക്കൂ. 17നു തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട നേത്രാവതിയും 18ലെ ലോകമാന്യതിലക് ഗരീബ്‌‌രഥും റദ്ദാക്കി. 14ന് പുറപ്പെട്ട അമൃത്‍സർ–കൊച്ചുവേളി എക്സ്‍പ്രസ് വഴിതിരിച്ചു വിട്ടതിനാൽ എത്താൻ വൈകുമെന്നും റെയിൽവേ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !