പത്തനംതിട്ട: തിരുവല്ല പെരിങ്ങരയിൽ കാറിനുള്ളിൽ രണ്ടുപേർ വെന്തുമരിച്ച നിലയില്‍. സ്ത്രീയും പുരുഷനുമാണ് മരിച്ചത് എന്നാണ് വിവരം. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വേളൂർ മുണ്ടകത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
പോലീസ് വിവരമറിയച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി തീയണപ്പോഴാണ് കാറിനുള്ളിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുകലശ്ശേരി സ്വദേശി രാജു തോമസ് ജോർജ്ജിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് പട്രോളിനിങ്ങിനിറങ്ങിയ പോലീസാണ് കത്തിയമരുന്ന കാർ കണ്ടത്. അടുത്ത് എത്തിയപ്പോഴാണ് കാറാണെന്ന് മനസ്സിലായത്. ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. മരിച്ചത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. ഒരു സ്ത്രീയും പുരുഷനുമാണെന്നാണ് നിഗമനം. എങ്ങിനെയാണ് വാഹനം കത്തിയതെന്നും വ്യക്തമല്ല. വിദഗ്ധര്‍ വന്ന് പരിശോധിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.